കാൻസർ മരുന്നുകൾക്ക് വില കുറയും; ഇൻഷുറൻസ് പ്രീമിയത്തിന്‍റെ ജിഎസ്ടിയിൽ തീരുമാനമായില്ല

കേന്ദ്ര - സംസ്ഥാന സർവകലാശാലകളുടെ ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്.
GST council meeting
കാൻസർ മരുന്നുകൾക്ക് വില കുറയും
Updated on

ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നികുതി 12ൽ നിന്ന് അഞ്ച് ശതമാനമായി കുറച്ച് ജിഎസ്ടി കൗൺസിൽ യോഗം. അതേ സമയം ആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്‍റെ ജിഎസ്ടി കുറയ്ക്കുന്നതിൽ തീരുമാനമായില്ല. ഈ വിഷയം നവംബറിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചതായും ജിഎസ്ടി കൗൺസിൽ യോഗത്തിനു ശേഷം ധനമന്ത്രി പറഞ്ഞു. നിലവിൽ 18 ശതമാനമാണ് പ്രീമിയത്തിന്‍റെ ജിഎസ്ടി.

കേന്ദ്ര - സംസ്ഥാന സർവകലാശാലകളുടെ ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ചില ലഘുഭക്ഷണങ്ങളുടെയും ജിഎസ്ടിയിൽ കുറവു വരുത്തി.

ഷെയറിങ് അടിസ്ഥാനത്തിലുള്ള ഹെലികോപ്റ്ററുകളുടെ ജിഎസ്ടി അഞ്ചു ശതമാനമായിരിക്കും. ഓൺലൈൻ ഗെയിമിങ്ങിൽ നിന്നുള്ള വരുമാനം 412 ശതമാനമായി വർധിച്ചതായും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.