ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 27 % ഒബിസി സംവരണം

ഇതുസംബന്ധിച്ച ബിൽ സംസ്ഥാന നിയമസഭ നിയമസഭ പാസാക്കി
Representative image
Representative image
Updated on

ന്യൂഡൽഹി: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 27 ശതമാനം സീറ്റുകൾ ഒബിസി വിഭാഗങ്ങൾക്കു സംവരണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച ബിൽ സംസ്ഥാന നിയമസഭ നിയമസഭ പാസാക്കി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എസ്. സവേരിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍റെ ശുപാർശയെത്തുടർന്നാണു ബിൽ കൊണ്ടുവന്നത്. കമ്മിഷൻ റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്നും സംവരണത്തോത് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിൽ വോട്ടെടുപ്പിനിട്ടപ്പോൾ കോൺഗ്രസ് അംഗങ്ങൾ സഭ വിട്ടു.

കഴിഞ്ഞ 29നാണ് തദ്ദേശ സ്ഥാപനങ്ങളിൽ 27 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. നേരത്തേ, 10 ശതമാനമായിരുന്നു സംവരണം. പട്ടിക വർഗ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിൽ ഒബിസി സംവരണം 10 ശതമാനമായി തുടരും.

Trending

No stories found.

Latest News

No stories found.