ജീവനക്കാർക്ക് ദീപാവലി സമ്മാനമായി കാർ; സർപ്രൈസുമായി ഹരിയാന കമ്പനി

മികച്ച പെർഫോമൻസ് കാഴ്ച വച്ച 15 പേർക്കാണ് കമ്പനി ഉടമ കാറുകൾ സമ്മാനിച്ചത്.
Haryana company gifted car for employees on diwali
ജീവനക്കാർക്ക് ദീപാവലി സമ്മാനമായി കാർ; സർപ്രൈസുമായി ഹരിയാന കമ്പനി
Updated on

പഞ്ച്കുള: ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ജീവനക്കാർക്ക് കാർ സമ്മാനിച്ച് ഹരിയാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി മിറ്റ്സ് ഹെൽത്ത് കെയർ. മികച്ച പെർഫോമൻസ് കാഴ്ച വച്ച 15 പേർക്കാണ് കമ്പനി ഉടമ കാറുകൾ സമ്മാനിച്ചത്. കാറുകൾ നൽകിയ 15 പേരും വെറും ജീവനക്കാരല്ല സെലിബ്രിറ്റികളാണെന്നും അവരുടെ സമർപ്പണവും കഠിനാധ്വാനവുമാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നും കമ്പനി ഡയറക്റ്റർ എം കെ ഭാട്ടിയ പറയുന്നു.

അതു മാത്രമല്ല 15 പേരെയും കമ്പനിയുടെ ഡയറക്റ്റർമാരായി പ്രൊമോഷനും നൽകിയിട്ടുണ്ട്. കാർ സ്വന്തമായി വാങ്ങിയതിനു ശേഷമാണ് സംരംഭകൻ എന്ന നിലയിൽ തനിക്ക് വളർച്ചയുണ്ടായതെന്നും അതിനാലാണ് തന്‍റെ ജീവനക്കാർക്കും കാർ നൽകിയതെന്നും ഭാട്ടിയ പറയുന്നു.

കഴിഞ്ഞ ഒക്റ്റോബറിൽ ചെന്നൈയിലെ ഒരു കമ്പനി 28 കാറുകളും 29 ബൈക്കുകളും ജീവനക്കാർക്ക് ദീപാവലി സമ്മാനമായി നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.