ഹത്രസ് ദുരന്തം; മരണ സംഖ്യ 107 ആയി, നിരവധി പേർ ചികിത്സയിൽ

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയും അനുശോചനം രേഖപ്പെടുപത്തി
hathras stampede tragedy 107 peoples died
ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 107 ആയി
Updated on

ലക്നൗ: ഉത്തർ പ്രദേശിലെ ഹത്രസിൽ ഒരു മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 107 ആയതായി റിപ്പോർട്ടുകൾ. ഒരു ഗ്രാമഗ്രാമത്തിൽ സത്‌സംഗത്തിനെത്തിയ വിശ്വാസികൾ പരിപാടി കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോഴാണ് തിരക്കുണ്ടായത്. കനത്ത ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് പന്തലിൽ നിന്നും പുറത്തേക്ക് കടക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 3 കുട്ടികളും 23 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് വിവരം.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയും അനുശോചനം രേഖപ്പെടുപത്തി. ഈ ദുരന്ത വാർത്തയെക്കുറിച്ച് പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു. ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങൾ ഹാത്രാസ് വിഷയം പ്രധാനമന്ത്രി ഉന്നയിച്ചപ്പോൾ നിശബ്ദരായിരുന്നു.

Trending

No stories found.

Latest News

No stories found.