മഞ്ഞു മൂടി ഉത്തരേന്ത്യ: കാഴ്ച പരിധി 50 മീറ്ററില്‍ താഴെ; ജാഗ്രതാ നിർദേശം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി മോശമാണ്. കടുത്ത തണുപ്പിനൊപ്പം വായുമലിനീകരണം കൂടി ശക്തമായതോടെ പനി പടർന്നു പിടിക്കുകയാണ്
മഞ്ഞു മൂടി ഉത്തരേന്ത്യ: കാഴ്ച പരിധി 50 മീറ്ററില്‍ താഴെ;  ജാഗ്രതാ നിർദേശം
Updated on

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. പഞ്ചാബ് ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇന്നും തണുപ്പ് കൂടുമെന്നാണ് മുന്നറയിപ്പ്. ജനുവരി 9വരെ അതിശൈത്യം തുടരുമെന്ന് വ്യക്തമാക്കുന്നു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി മോശമാണ്. കടുത്ത തണുപ്പിനൊപ്പം വായുമലിനീകരണം കൂടി ശക്തമായതോടെ പനി പടർന്നു പിടിക്കുകയാണ്. കടുത്ത പനിയും ചുമയും ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടി. കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വിദഗ്ധർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ പല മേഖലകളിലും മൂടല്‍ മഞ്ഞും ഏറുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ആസാം, മേഘാലയ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. നാലുദിവസത്തിലധികമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞില്‍ പല നഗരങ്ങളിലും കാഴ്ചപരിധി 50 മീറ്ററില്‍ താഴെയെത്തി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു-കശ്മീര്‍, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

ഡല്‍ഹി വിമാനത്താവളത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ ജയ്പുര്‍, ലഖ്‌നൗ എന്നിവടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ചില സര്‍വീസുകള്‍ റദ്ദാക്കി. ഒട്ടേറെ തീവണ്ടികളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.വിനോദസഞ്ചാരികളോടും തീര്‍ഥാടകരോടും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ പരിശോധിച്ച് ജാഗ്രത പാലിക്കാനും രാത്രിയാത്ര ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.