ഉത്തരേന്ത്യയിൽ ദുരന്തപ്പെയ്ത്ത് തുടരുന്നു; മരണം 24 കടന്നു (video)

ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, പഞ്ചാവ്, ഹരിയാന എന്നിവിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
ഉത്തരേന്ത്യയിൽ ദുരന്തപ്പെയ്ത്ത് തുടരുന്നു; മരണം 24 കടന്നു (video)
Updated on

ഷിംല: ഉത്തരേന്ത്യയിൽ കനത്തമഴ തുടരുകയാണ്. മൂന്നു ദിവസമായി തുടരുന്ന മഴയിൽ 24 പേർ മരിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പല നഗരങ്ങളും വെള്ളത്തിനടിയിലായതോടെ ഗതാഗതം സ്തംഭിച്ചു.

വരും ദിവസങ്ങളിലും ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, പഞ്ചാവ്, ഹരിയാന എന്നിവിടങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ഹിമാചൽ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടുകളും റോഡുകളുമൊക്കെ ഒലിച്ചു പോവുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്.

ഉത്തരാഖണ്ഡിലും ജമ്മുവിലുമെല്ലാം ഇതേ സ്ഥിതിതന്നെയാണ്. ജമ്മു കാശ്മീരിലെ സാംബ, കത്തുവ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ 16 കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അതിവ ജാഗ്രതാ നിർദേശമായ ഓരോ ജില്ലയിലും പുറപ്പെടുവിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.