ഭാര്യ മറ്റൊരു മുറിയില്‍ ഉറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് ഹൈക്കോടതി

ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ശരിവച്ചു.
3 new criminal laws come into effect
ഭാര്യ മറ്റൊരു മുറിയില്‍ ഉറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് ഹൈക്കോടതി
Updated on

റായ്പൂര്‍: മതിയായ കാരണങ്ങളില്ലാതെ ഭാര്യ ഒരു വീടിനകത്ത് മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണനവെയായിരുന്നു ബിലാസ്പൂർ ഹൈക്കോടതി ഈ പ്രസ്താവന ഇറക്കിയത്. ജസ്റ്റിസ് രജനി ദുബെയും ജസ്റ്റിസ് സഞ്ജയ് കുമാര്‍ അഗര്‍വാളും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള ജില്ലാ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.

ഭാര്യയുടെ പെരുമാറ്റം കാരണം ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. 2022ലാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹര്‍ജി സമര്‍പ്പിച്ചത്. 2021 ഒക്ടോബറിലാണ് ഇരുവരുടേയും വിവാഹം. വിവാഹ ദിവസവും പിന്നീടും തങ്ങള്‍ ഒത്തൊരുമയോടെ കഴിഞ്ഞിരുന്നെന്നും എന്നാൽ ഭര്‍ത്താവിന് ഭാര്യാസഹോദരിയുമായി വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് മറ്റൊരു റൂമില്‍ കിടക്കാന്‍ തുടങ്ങിയതെന്നും ഭാര്യ വാദിച്ചു.

അതേസമയം, അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചതെന്നും ഭര്‍ത്താവും വാദിച്ചു. ഭാര്യ ചെറിയ കാര്യങ്ങൾക്ക് ഭർത്താവുമായി വഴക്കിട്ടെന്നും ഓരോ ദിവസം കഴിയുന്തോറും ദമ്പതികൾ കൂടുതൽ വഴക്കുണ്ടാക്കി, കുടുംബാംഗങ്ങളെ ഭ്രാന്തന്മാരാക്കിയെന്നും യുവാവ് ഹൈക്കോടതിയെ അറിയിച്ചു. ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമുദായയോഗം വിളിച്ചും ശ്രമം നടത്തിയിട്ടും വിഫലമാവുകയായിരുന്നു. ജീവിതകാലം മുഴുവൻ ഈ അവസ്ഥയിൽ കഴിയാൻ തയ്യാറല്ലാത്തതിനാൽ 1955ലെ ഹിന്ദു വിവാഹ നിയമം സെക്ഷൻ 13 പ്രകാരം വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ യുവാവ് കേസ് ഫയൽ ചെയ്തു. തന്‍റെ ഭാര്യാസഹോദരിയുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ എപ്പോഴും സംശയിച്ചിരുന്നതായും ഈ ആരോപണങ്ങൾ നിഷേധിച്ചതായും ഭർത്താവ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.