ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,016 പുതുയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധനവാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 13,509 ആയി.
ഇതോടെ ടിപിആർ നിരക്ക് 2.7 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും ഉയർന്നതായി കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്‌ടോബർ 2ന് 3375 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതാണ് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.
14 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 8 മരണം കേരളത്തിലാണ്. 3 മരണങ്ങൾ മഹാരാഷ്ട്രയിലും 2 മരണങ്ങൾ ഡൽഹിയിലും ഒന്ന് ഹിമാചൽ പ്രദേശിലുമാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,862 ആയി. രോഗ മുക്തി നിരക്ക് 98.78 ശതമാനമാണ്.
കൊവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ അടിയന്രമായി യോഗങ്ങൾ വിളിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇന്നലെ മാത്രം 300 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, കേരളത്തിലെ ആക്‌ടീവ് കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും കണക്കുകളോ മറ്റു പ്രവർത്തനങ്ങളൊ ഔദ്യോഗികമായി ഇതുവരെ വിശദീകരിക്കുന്നില്ല.