ഹിമാചലിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 61 ആയി, ഉത്തരാഖണ്ഡിൽ റെഡ് അലർട്ട്

ഇരുപതോളം പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
himachal landslide
himachal landslide
Updated on

ഷിംല: ഹിമാചലിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 61 ആയി ഉയർന്നു. ഏകദേശം 10,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മണ്ണിടിച്ചിലിൽ കാണാതായ 4 പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇരുപതോളം പേർ‌ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നുമാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ ഇതുവരെ 52 പേർ മരിച്ചുവെന്നാണ് കണക്ക്.

ദുരന്തത്തിന്‍റെ വ്യാപ്തി വിലയിരുത്തുന്നതിനായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ബുധനാഴ്ച കാൻഗ്ര ജില്ലയിലെ ഫത്തേപൂരി, ഇൻഡോർ എന്നിവടങ്ങളിൽ ആകാശ നിരീക്ഷണം നടത്തിയിരുന്നു. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്നും ഹിമാചൽ പ്രദേശിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയിൽ ഉത്തരാഖണ്ഡിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഹിമാചല്‍, ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് യമുനയുടെ ജലനിരപ്പ് 205.33 മീറ്റര്‍ ആയി.പോങ് ഡാമിലെ ഉയർന്ന ജലനിരപ്പ് കാരണം ബിയാസ് നദിയിലെ സമീപമുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 800-ലധികം ആളുകളെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വീണ്ടുമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഷിംലയിലെ കൃഷ്ണ നഗർ പ്രദേശത്തെ ലാൽപാനിയിൽ 7 വീടുകൾ തകർന്നു. എന്നാൽ മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ തന്നെ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവാക്കാന്‍ സാധിച്ചു.

Trending

No stories found.

Latest News

No stories found.