കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ; പ്രമേയം അംഗീകരിച്ച് നിയമസഭ

നിയമസഭാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം
Himachal ready to legalize cannabis cultivation; Assembly approved the resolution
കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ; പ്രമേയം അംഗീകരിച്ച് നിയമസഭ
Updated on

ഷിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്. നിയമസഭാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മരുന്ന് നിർമ്മാണത്തിനും വ‍്യവസായിക ആവശ‍്യത്തിനും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാമെന്നും ഇതിലൂടെ സംസ്ഥാനം സാമ്പത്തികമായി ഉയരുമെന്നും കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റവന‍്യൂ മന്ത്രിയായ ജഗത് സിംഗ് നെഗി അധ‍്യക്ഷനായ കമ്മിറ്റി ഹിമാചൽ പ്രദേശിലെ എല്ലാ ജില്ലകളും സന്ദർശിക്കുകയും കഞ്ചാവ് കൃഷി ഔഷധത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് പ്രദേശവാസികളോട് കൂടിയാലോചിക്കുകയും ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വിജയകരമായ മാതൃകകൾ പരിശോധിക്കുകയും ചെയ്തു. കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ജനങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഞ്ചാവ് കൃഷിയ്ക്ക് കുറച്ച് വെള്ളം മതിയാവുമെന്നും മ‍്യഗങ്ങളുടെ ശല‍്യം കുറവാണെന്നും മന്ത്രി കൂട്ടിചേർത്തു. വ‍്യവസായിക അടിസ്ഥാനത്തിൽ കഞ്ചാവ് കൃഷി ചെയ്യാൻ ചിലർ സമീപിച്ചതായും മന്ത്രി പറഞ്ഞു.

കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ 2023 ൽ നടന്ന ബജറ്റ് സമ്മേളനത്തിൽ ചർച്ച നടന്നിരുന്നു. തുടർന്ന് മന്ത്രി ജഗത് സിംഗ് നെഗിയുടെ നേത‍്യത്വത്തിൽ ഭരണപ്രതിപക്ഷ കക്ഷികളിൽ നിന്നുള്ള എംഎൽഎമാർ അണിച്ചേർന്നിരുന്നു. പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ സന്ദർഷനം നടത്തി വിവരങ്ങൾ ശേഖരിച്ച കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന നിയമസഭയ്ക്ക് കൈമാറുകയായിരുന്നു.

Trending

No stories found.

Latest News

No stories found.