17 കാരിയുമായി ബന്ധം; ഉത്തരാഖണ്ഡിൽ 19 യുവാക്കള്‍ക്ക് കൂട്ടത്തോടെ എയിഡ്‌സ്

കഴിഞ്ഞ 17 മാസത്തിനിടെ, 45 പേരാണ് രാംനഗറില്‍ എച്ച്‌ഐവി പോസിറ്റീവായത്.
hiv outbreak in ramnagar 19 youth tested positive
17 കാരിയുമായി ബന്ധം; ഉത്തരാഖണ്ഡിൽ 19 യുവാക്കള്‍ക്ക് കൂട്ടത്തോടെ എയിഡ്‌സ്
Updated on

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രാംനഗറിൽ 19 യുവാക്കള്‍ക്ക് കൂട്ടത്തോടെ എയിഡ്‌സ് സ്ഥിരീകരിച്ചു. നൈനിറ്റാൾ ജില്ലയിലെ രാംനഗറിൽ 17 കാരിയായ പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാക്കള്‍ക്കാണ് കൂട്ടത്തോടെ എച്ച്‌ഐവി സ്ഥിരീകരിച്ചത്. പെണ്‍കുട്ടി ഹെറോയിന് അടിമയായിരുന്നു എന്നാണ് റിപ്പോർട്ട്. ലഹരിയോടുള്ള ആസക്തിക്ക് പണം കണ്ടെത്തുന്നതിനായി രോഗവിവരമറിയാതെ പെണ്‍കുട്ടി യുവാക്കളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ യുവാക്കൾ രോഗബാധിതരാകാൻ തുടങ്ങിയതോടെ, പരിശോധന നടത്തി. ഇതോടെയാണ് എച്ച്ഐവി രോഗം സ്ഥിരീകരിച്ചത്.

ഇത് വളരെ ആശങ്കപ്പെടുത്തുന്ന സംഭവമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എച്ച്‌ഐവി പടരുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിച്ചു വരികയാണെന്നും പെണ്‍കുട്ടിക്ക് കൗണ്‍സിലിങ്ങും പിന്തുണയും നല്‍കി വരുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ചികിൽത്സയ്ക്കെത്തിയ 19 യുവാക്കളിൽ പലരും വിവാഹിതരാണ്. അതിനാൽ തന്നെ അവരുടെ പങ്കാളികൾക്കും ഇതേ രോഗം പിടിപെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്ന് നൈനിറ്റാള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷ് ചന്ദ്ര പന്ത് പറഞ്ഞു.

"സാധാരണയായി, ഏകദേശം 20 എച്ച്ഐവി പോസിറ്റീവ് കേസുകൾ പ്രതിവർഷം കണ്ടെത്താറുണ്ട്. എന്നാൽ കഴിഞ്ഞ 17 മാസത്തിനിടെ, 45 പേര്‍ക്കാണ് രാംനഗറില്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. എച്ച്ഐവി കേസുകളുടെ ഈ പെട്ടെന്നുള്ള വർദ്ധനവ് ഭയാനകമാണ്. സംഭവം അധികൃതർ ഗൗരവമായി കാണുകയും പ്രശ്‌നം പരിഹരിക്കുന്നുള്ള വഴികൾ കണ്ടെത്തണം"- അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.