ഒരാഴ്ചയ്ക്കിടെ 80 വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; തെളിഞ്ഞത് ഒരു കേസ് മാത്രം

ശനിയാഴ്ച മാത്രം എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, വിസ്താര എയർലൈൻസ് എന്നീ കമ്പനികളുടെ 30 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
hoax bomb threat, 80  flights disrupted in a week
ഒരാഴ്ചയ്ക്കിടെ 80 വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; തെളിഞ്ഞത് ഒരു കേസ് മാത്രം
Updated on

ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് വിമാനക്കമ്പനികൾ. ഒരാഴ്ച്ചയ്ക്കിടെ എൺപതോളം വിമാനങ്ങളുടെ സർവീസാണ് ബോംബ് ഭീഷണിയെത്തുടർന്ന് താറുമാറായത്. ഇതിൽ ഒരു കേസിൽ മാത്രമാണ് പൊലീസിന് തുമ്പു കണ്ടെത്താനായത്. ശനിയാഴ്ച മാത്രം എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, വിസ്താര എയർലൈൻസ് എന്നീ കമ്പനികളുടെ 30 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് പലതും വഴി തിരിച്ചു വിടുകയും അടിയന്തരമായി ലാൻഡ് ചെയ്യുകയുമുണ്ടായി. സമൂഹമാധ്യമങ്ങളിലൂടെയാണ് ബോംബ് ഭീഷണി ലഭിക്കുന്നത്. നൂറു കണക്കിന് യാത്രക്കാരാണ് ഇതു മൂലം ബുദ്ധിമുട്ടിലാകുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് വിമാനക്കമ്പനികൾ പറയുന്നു.

വ്യാജ ബോംബ് ഭീഷണി നൽകുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി നിയമം ഭേദഗതി ചെയ്യുമെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു പറഞ്ഞു. നിലവിൽ എല്ലാം ഭീഷണി സന്ദേശങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒക്റ്റോബർ 14ന് മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച മൂന്ന് വിമാനങ്ങൾക്ക് ട്വിറ്ററിൽ വ്യാജ ബോംബ് ഭീഷണി പോസ്റ്റിട്ട 17കാരനെ ഛത്തിസ്ഗഢിൽ നിന്ന് പിടി കൂടിയിരുന്നു.

മറ്റു കേസുകളെല്ലാം ഇപ്പോഴും അവ്യക്തതയിൽ തുടരുകയാണ്. ഡാർക് വെബും വിപിഎനും ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇവയുടെ ഐപി അഡ്രസുകൾ ലഭിക്കുന്നതിനായി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.