ഇന്ത്യാവിരുദ്ധ ഘടകങ്ങൾക്ക് ക്യാനഡ ഇടം നൽകുന്നു: ഇന്ത്യ

ഇത്തരം ഘടകങ്ങൾക്കെതിരേ ക്യാനഡ നടപടി സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്‍റെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പംFile
Updated on

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്ക് ക്യാനഡ ഇടം നൽകുന്നതാണ് ഇരു രാജ്യങ്ങളുടെ തമ്മിലുള്ള പ്രശ്നത്തിന്‍റെ പ്രധാന കാരണമെന്നാരോപിച്ച് ഇന്ത്യ. ഇത്തരം ഘടകങ്ങൾക്കെതിരേ ക്യാനഡ നടപടി സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്‍റെ വക്താവ് അരിന്ദം ബാഗ്ചി മാധ്യമസമ്മേളനത്തിൽ പറഞ്ഞു.

ഖാലിസ്ഥാൻ നേതാവ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തോടെയാണ് ഇന്ത്യയും ക്യാനഡയും തമ്മിലുള്ള അകൽച്ചയ്ക്കു കാരണമായത്. കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് പറയുന്നതിൽ വിശ്വസനീയമായ കാരണങ്ങളുണ്ടെന്നും ട്രൂഡോ അവകാശപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.