ചൈനയുടെ ചാര ബലൂണുകൾ വെടിവച്ചിടാൻ ഇന്ത്യൻ എയർ ഫോഴ്സ് പരിശീലനം

കഴിഞ്ഞ വർഷം യുഎസിലേക്ക് അയച്ചതു പോലെയുള്ള ‌ചാര നിരീക്ഷണ ബലൂണുകൾ ചൈന ഇന്ത്യയിലേക്ക് അയച്ചാൽ മിസൈൽ ഉപയോഗിച്ച് വീഴ്ത്തും
കഴിഞ്ഞ വർഷം യുഎസിലേക്ക് അയച്ചതു പോലെയുള്ള ‌ചാര നിരീക്ഷണ ബലൂണുകൾ ചൈന ഇന്ത്യയിലേക്ക് അയച്ചാൽ മിസൈൽ ഉപയോഗിച്ച് വീഴ്ത്തും IAF training to shoot down Chinese spy balloons
ചൈനയുടെ ചാര ബലൂണുകൾ വെടിവച്ചിടാൻ ഇന്ത്യൻ എയർ ഫോഴ്സ് പരിശീലനം
Updated on

ന്യൂഡൽഹി: കഴിഞ്ഞ വർഷം യുഎസിലേക്ക് അയച്ചതു പോലെയുള്ള ‌ചാര നിരീക്ഷണ ബലൂണുകൾ ചൈന ഇന്ത്യയിലേക്ക് അയച്ചാൽ വെടിവച്ച് വീഴ്ത്താൻ എയർ ഫോഴ്സ് പരിശീലനം നടത്തുന്നു. റഫാൽ ഫൈറ്റർ ജെറ്റുകളിൽ നിന്ന് മിസൈലുകൾ വരെ ഇതിനായി പ്രയോഗിച്ചു നോക്കുന്നതായാണ് സൂചന.

200 അടി വലുപ്പമുള്ള കൂറ്റൻ ചൈനീസ് ബലൂൺ കഴിഞ്ഞ വർഷം ജനുവരി - ഫെബ്രുവരി സമയത്ത് ദിവസങ്ങളോളം അമേരിക്കൻ വൻകരയ്ക്കു മുകളിൽ പറന്നു നടന്നത് അന്ന് വാർത്തയായിരുന്നു. പിന്നീട് ഇത് താഴെ വീഴ്ത്താൻ യുഎസ് എയർ ഫോഴ്സ് വിമാനത്തിൽ നിന്നു മിസൈൽ പ്രയോഗിക്കുകയാണ് ചെയ്തത്.

ചൈനീസ് ചാര നിരീക്ഷണ ബലൂൺ യുഎസ് വ്യോമ സേന മിസൈൽ ഉപയോഗിച്ച് തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ
ചൈനീസ് ചാര നിരീക്ഷണ ബലൂൺ യുഎസ് വ്യോമ സേന മിസൈൽ ഉപയോഗിച്ച് തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾFile photos

താഴെ വീണ ബലൂണിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി യുഎസ് പങ്കുവച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വ്യോമ സേന പരിശീലനം തുടങ്ങിയത്. 55,000 അടി ഉയരത്തിൽ നിന്നാണ് റഫാൽ വിമാനത്തിൽ നിന്ന് തൊടുത്ത മിസൈൽ ഉപയോഗിച്ച് പരീക്ഷണ ബലൂൺ വീഴ്ത്തിയത്.

2022ന്‍റെ തുടക്കത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപിനു മുകളിൽ ദുരൂഹ സാഹചര്യത്തിൽ കൂറ്റൻ ബലൂൺ പോലുള്ള വസ്തു പറക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, വേണ്ടത്ര സന്നാഹങ്ങളോ തയാറെടുപ്പോ ഇല്ലാതിരുന്നതിനാൽ അന്ന് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മീതെ ചൈന ചാര ബലൂണുകൾ പറത്താറുണ്ടെന്ന സംശയം നേരത്തെ തന്നെ നിലനിൽക്കുന്നതാണ്. ഇന്ത്യൻ ആണവ മിസൈൽ പദ്ധതിയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യമെന്നാണ് കരുതുന്നത്.

Trending

No stories found.

Latest News

No stories found.