അയോധ്യ മോസ്കിനു തറക്കല്ലിടാൻ മെക്കയിൽനിന്ന് ഇമാം

ഇന്ത്യയിലെ ഏറ്റവും വലിയ മോസ്കിൽ ലോകത്തെ ഏറ്റവും വലിയ ഖുറാനുമുണ്ടാകും
അയോധ്യയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന മോസ്കിന്‍റെ പുതിയ ഡിസൈൻ.
അയോധ്യയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന മോസ്കിന്‍റെ പുതിയ ഡിസൈൻ.
Updated on

മുംബൈ: ബാബറി മസ്ജിദിനു പകരം അയോധ്യയിൽ ഉത്തർ പ്രദേശ് സർക്കാർ അനുവദിച്ച സ്ഥലത്ത് നിർമിക്കുന്ന പുതിയ മോസ്കിന് മെക്കയിൽനിന്നുള്ള ഇമാം തറക്കല്ലിടും. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധാന്നിപുരിലാണ് മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുള്ള എന്ന പേരിൽ പുതിയ മോസ്ക് നിർമിക്കുന്നത്.

മെക്കയിലെ കഅബയുടെ വളപ്പിലുള്ള മോസ്കിൽ നമസിനു നേതൃത്വം നൽകുന്ന ഇമാമിനെയാണ് പുതിയ മോസ്കിന്‍റെ നിർമാണത്തിനു തറക്കല്ലിടാൻ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മോസ്കായിരിക്കും ഇതെന്നാണ് നിർമാണ കമ്മിറ്റി അധ്യക്ഷനും മുംബൈയിൽനിന്നുള്ള ബിജെപി നേതാവുമായ ഹാജി അരാഫത്ത് ഷെയ്ക്ക് പറയുന്നത്. ലോകത്തെ ഏറ്റവും വലിയ ഖുറാനും ഇവിടെയുണ്ടാകും. 21 അടി നീളവും 36 അടി വീതിയും ഇതിനുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

നേരത്തെ പുറത്തുവിട്ട ഡിസൈനിൽ മാറ്റം വരുത്തി അഞ്ച് മിനാരങ്ങളുള്ള പുതിയ ഡിസൈനിലാണ് മോസ്ക് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. താജ് മഹലിനെക്കാൾ മനോഹരമാണ് പുതിയ ഡിസൈൻ എന്ന് ഹാജി അരാഫത്ത് ഷെയ്ക്ക് അവകാശപ്പെട്ടു.

അതേസമയം, മോസ്കിന്‍റെ വളപ്പിൽ തന്നെ ക്യാൻസർ ആശുപത്രിയും സ്കൂളുകളും കോളെജുകളും മ്യൂസിയവും ലൈബ്രറിയും സ്ഥാപിക്കാനുള്ള മുൻ തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ വെജിറ്റേറിയൻ കിച്ചനിൽ നിന്ന് സന്ദർശകർക്കെല്ലാം സൗജന്യമായി ഭക്ഷണവും നൽകും.

Trending

No stories found.

Latest News

No stories found.