അരുണാചൽ പ്രദേശിൽ ചൈനയുടെ അധിനിവേശമില്ല: എസ്. ജയശങ്കർ

ബംഗ്ലാദേശുമായുള്ള ബന്ധം ശക്തമായി മുന്നോട്ടുപോകുമെന്നും വിദേശകാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
In Arunachal Pradesh No invasion of China: S. Jaya Shankar
അരുണാചൽ പ്രദേശിൽ ചൈനയുടെ അധിനിവേശമില്ല: എസ്. ജയശങ്കർfile
Updated on

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനയുടെ അധിനിവേശമില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യയുടെ പട്രോളിങ് ശക്തമായി തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചൽ അതിർത്തിയിൽ ചൈന കടന്നുകയറിയെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തിനിടെ എൽഎസിയിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇന്ത്യ മുൻപ് പട്രോളിങ് നടത്തിയിരുന്ന ഇടങ്ങളിലെല്ലാം ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം.

അരുണാചൽ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈന, സംസ്ഥാനത്തെ 30 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകിയിരുന്നു. പേരിട്ടതുകൊണ്ട് ഒരു പ്രദേശവും ചൈനയുടേതാവില്ലെന്ന് ഇന്ത്യ മറുപടി നൽകുകയും ചെയ്തു. ഇക്കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണു ജയശങ്കറിന്‍റെ പ്രതികരണം.

ബംഗ്ലാദേശുമായുള്ള ബന്ധം ശക്തമായി മുന്നോട്ടുപോകുമെന്നും വിദേശകാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചില രാജ്യങ്ങളിൽ ഭരണമാറ്റം സമാധാനപരമായും സുഗമമായും നടക്കും. ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ടാകും. ഇത്തരം സമയങ്ങളിൽ വിദേശകാര്യ നയത്തിൽ അതിന്‍റേതായ പദ്ധതികളുണ്ടാകും. നമ്മൾ അയൽക്കാരാണ്. ആഴത്തിലുള്ള ബന്ധമുണ്ട്. എല്ലാം നേരെയാകും.

Trending

No stories found.

Latest News

No stories found.