കിഴക്കന്‍ ലഡാക്കില്‍ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യ- ചൈന സൈന്യം

സേനാ പിന്മാറ്റം മോദി ഷി ജിന്‍ പിംഗ് ചര്‍ച്ചയുടെ വിജയമാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സൂ ഫെയ് സോങ് പ്രതികരിച്ചു
india china forces share diwali sweet spot in eastern ladakh
കിഴക്കന്‍ ലഡാക്കില്‍ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യ- ചൈന സൈന്യം
Updated on

ന്യൂഡൽഹി: രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുന്നതിനിടെ ഇന്ത്യ-ചൈന അതിർത്തിയിൽ നിന്നും സന്തോഷമുള്ള ചിത്രം പങ്കുവച്ച് സൈന്യം. കിഴക്കൻ ലഡാക്കിൽ മധുരം പങ്കിടുന്ന ഇന്ത്യ-ചൈന സൈനികരുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ദെംചോക്ക് ദെപ് സാംഗ് മേഖലകളിലെ പിന്മാറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് ദീപാവലി ദിനത്തില്‍ ഇരുസേനകളും മധുരം പങ്കിട്ടത്.

ഈ പ്രദേശത്ത് പട്രോളിംഗ് നടപടികള്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്. സേനാ പിന്മാറ്റം മോദി ഷി ജിന്‍ പിംഗ് ചര്‍ച്ചയുടെ വിജയമാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സൂ ഫെയ് സോങ് പ്രതികരിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം മാത്രമാണെന്നും വ്യാപാരബന്ധമടക്കം പൂര്‍വ സ്ഥിതിയിലാകുമെന്നും സൂഫെയ്സോങ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.