2036ലെ ഒളിംപിക്‌സ് ആതിഥേയത്വം: ഔദ്യോഗികമായി കത്ത് നൽകി ഇന്ത്യ

ഇന്ത‍്യയ്ക്ക് പുറമെ വിവിധ രാജ‍്യങ്ങൾ 2036 ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനായി രംഗത്തുണ്ട്
2036 Olympics Host: India Gives Official Letter
2036ലെ ഒളിംപിക്‌സ് ആതിഥേയത്വം: ഔദ്യോഗികമായി കത്ത് നൽകി ഇന്ത്യ
Updated on

ന‍്യൂഡൽഹി: 2036 ലെ ഒളിംപിക്‌സ്, പാരാലിമ്പിക്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിക്ക് (ഐഒസി) ഔദ്യോഗികമായി താത്പര‍്യപത്രം സമർപ്പിച്ചു. ഒളിംപിക്‌സ് വേദിയാകുന്നതിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നീ നേട്ടങ്ങൾ രാജ‍്യത്തിന് കൈവരിക്കാനാകുമെന്ന് ഇന്ത‍്യൻ ഒളിംപിക്‌സ് അസോസിയേഷൻ വ‍്യക്തമാക്കി.

2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത‍്യ തയ്യാറാണെന്ന് മുംബൈയിൽ നടന്ന അന്താരാഷ്ര്ട ഒളിംപിക്‌സ് കമ്മിറ്റി സെഷന്‍റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി വ‍്യക്തമാക്കിയിരുന്നു. എന്നാൽ അന്ന് താത്പര‍്യം പ്രകടിപ്പിച്ചതിന് പിന്നാലെ തീരുമാനം മൂന്ന് കൊല്ലത്തിനുള്ളിൽ അറിയിക്കുമെന്നായിരുന്നു ഒളിംപിക്‌സ് കമ്മിറ്റി വ‍്യക്തമാക്കിയിരുന്നത്.

ഇതിനു ശേഷം ഇപ്പോഴാണ് താത്പര‍്യം പ്രകടിപ്പിച്ച് ഐഒഎ ഔദ‍്യോഗികമായി കത്തയച്ചിരിക്കുന്നത്. ഇന്ത‍്യയ്ക്ക് പുറമെ മെക്സിക്കോ, ഇൻഡോനേഷ‍്യ, ടർക്കി, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ എന്നീ രാജ‍്യങ്ങളും 2036 ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനായി രംഗത്തുണ്ട്.

Trending

No stories found.

Latest News

No stories found.