ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം: മോഹൻ ഭാഗവത്

മുസ്‌ലിംകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ഇന്ത്യയിൽ സുരക്ഷിതരായിരിക്കുമെന്ന് ആർഎസ്എസ് മേധാവി
Mohan Bhagwat, RSS chief
Mohan Bhagwat, RSS chieffile
Updated on

നാഗ്പുര്‍: ഇസ്രയേലും ഹമാസുമായി നടക്കുന്നതു പോലുള്ള സംഘർഷം ഇന്ത്യയിലുണ്ടാവില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മുസ്‌ലിംകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ഇന്ത്യയിൽ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുരില്‍ ഛത്രപതി ശിവജിയുടെ 350-ാം പട്ടാഭിഷേക വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രയേലിൽ നടക്കുന്നതു പോലുള്ള പ്രശ്നങ്ങളോ യുക്രെയ്‌നിലേതുപോലുള്ള പ്രതിസന്ധിയോ ഇന്ത്യയിൽ ഉണ്ടാവില്ല.

എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഇന്ത്യയിലുള്ളത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണ്. എന്നാൽ, മറ്റെല്ലാ മതങ്ങളെയും നാം തിരസ്‌കരിക്കുന്നുവെന്നല്ല അതിനർഥം. ഹിന്ദുക്കളാണെന്നു പറഞ്ഞാൽ മുസ്‌ലിംകളും സംരക്ഷിക്കപ്പെടുന്നു എന്ന് എടുത്തു പറയേണ്ടതില്ല. ഇത് ഹിന്ദുക്കളും ഇന്ത്യയും മാത്രം ചെയ്യുന്ന കാര്യമാണ്.

യുക്രെയ്നിൽ യുദ്ധം. ഇസ്രയേൽ- ഹമാസ് സംഘർഷം. എല്ലായിടത്തും യുദ്ധമാണ്. എന്നാൽ, ഇന്ത്യയിൽ അങ്ങനെയൊന്നു കേട്ടുകേൾവിയില്ല.

ശിവജി മഹാരാജിന്‍റെ കാലത്തും ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ, ഇതിന്‍റെ പേരിൽ നാം ആരുമായും യുദ്ധം ചെയ്തിട്ടില്ല. അതുകൊണ്ടാണ് നമ്മൾ ഹിന്ദുക്കളാകുന്നതെന്നും മോഹൻ ഭാഗവത്.

Trending

No stories found.

Latest News

No stories found.