ബ്രിട്ടിഷ് നയതന്ത്ര പ്രതിനിധികളുടെ പാക് അധിനിവേശ കശ്മീർ സന്ദർശനം; പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ

ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈ കമ്മിഷറോട് വിദേശകാര്യ സെക്രട്ടറി ഈ വിഷയത്തിലുള്ള അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാമാബാദിലെ ബ്രിട്ടിഷ് ഹൈ കമ്മിഷണർ  ജെയിൻ മാരിയറ്റ് പാക് അധീന കശ്മീർ സന്ദർശനത്തിനിടെ
ഇസ്ലാമാബാദിലെ ബ്രിട്ടിഷ് ഹൈ കമ്മിഷണർ ജെയിൻ മാരിയറ്റ് പാക് അധീന കശ്മീർ സന്ദർശനത്തിനിടെ
Updated on

ന്യൂഡൽഹി: ബ്രിട്ടിഷ് നയതന്ത്ര പ്രതിനിധികളുടെ പാക് അധിനിവേശ കശ്മീർ സന്ദർശനത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. ഇസ്ലാമാബാദിലെ ബ്രിട്ടിഷ് ഹൈ കമ്മിഷണർ ജെയിൻ മാരിയറ്റും സംഘവുമാണ് പാക് അധീന കശ്മീരിൽ സന്ദർശനം നടത്തിയത്. ഇന്ത്യയുടെ പരമാധികാരത്തെ കടന്നാക്രമിക്കുന്ന ഇത്തരം നിലപാടുകളെ ഒരു തരത്തിലും സ്വീകരിക്കാനാകില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹൈ കമ്മിഷണർക്കൊപ്പം വിദേശകാര്യ ഉദ്യോഗസ്ഥരും ചേർന്ന് ജനുവരി 10നാണ് പാക് അധീന കശ്മീരിൽ സന്ദർശനം നടത്തിയത്.

ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈ കമ്മിഷറോട് വിദേശകാര്യ സെക്രട്ടറി ഈ വിഷയത്തിലുള്ള അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ജമ്മു-കശ്മീർ, ലഡാക് എന്നിവയെല്ലാം ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പാക് അധീന കശ്മീരിൽ ഉൾപ്പെടുന്ന മിർപുരിൽ സന്ദർശനം നടത്തിയതിന്‍റെ ചിത്രങ്ങൾ ജെയിൻ മാരിയറ്റ് എക്സിലൂടെ പങ്കു വച്ചതോടെയാണ് ഇന്ത്യ വിഷയത്തിൽ നിലപാട് കടുപ്പിച്ചത്.

കഴിഞ്ഞ വർഷം ഒക്റ്റോബറിൽ ഇസ്ലാമാബാദിലെ യുഎസ് അംബാസഡർ‌ ഡൊണാൾഡ് ബ്ലോം പാക് അധീന കശ്മീർ സന്ദർശിച്ചതിനെയും ഇന്ത്യ എതിർത്തിരുന്നു.

Trending

No stories found.

Latest News

No stories found.