ചരിത്രം കുറിച്ച് ഇന്ത്യ; ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം|Video

പരീക്ഷണം വിജയിച്ചതായും ഇതൊരു ചരിത്രമുഹൂർത്തമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
India successfully test-fires long-range hypersonic missile; Rajnath describes it as 'historic
ചരിത്രം കുറിച്ച് ഇന്ത്യ; ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം
Updated on

ന്യൂഡൽഹി: മിസൈൽ സാങ്കേതിക വിദ്യയിൽ പുതു ചരിത്രം കുറിച്ച് ഇന്ത്യ. അപൂർവം രാജ്യങ്ങൾക്കു മാത്രം സ്വന്തമായുള്ള ദീർഘ ദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീശയിലെ എപിജെ അബ്ദുൽകലാം ദ്വീപിൽ നടത്തിയ പരീക്ഷണം വിജയിച്ചതായും ഇതൊരു ചരിത്രമുഹൂർത്തമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ മിഷനാണിത്.

‌തദ്ദേശീയമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ ) ആണ് മിസൈൽ വികസിപ്പിച്ചിച്ചെടുത്തത്.

1,500 കിലോമീറ്ററിൽ കൂടുതലുള്ള വിവിധ പേലോഡുകൾ വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണിത്. ഇവയ്ക്ക് ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും.

അതു കൊണ്ടു തന്നെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ തടയാൻ സാധിക്കില്ല. സാധാരണ ആയുധങ്ങൾക്കൊപ്പം ആണവായുധങ്ങളും വഹിക്കാനും ശേഷിയുണ്ട്.

Trending

No stories found.

Latest News

No stories found.