ലോക ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്

നിലവിൽ 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യ. 2022 ൽ ഇത് 144.85 കോടിയായിരുന്നു. ചൈനയുടെ ജനസംഖ്യയിൽ കുറവുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്
ലോക ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്
Updated on

ന്യൂഡൽഹി: ജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടന്നതായി യുഎൻ റിപ്പോർട്ട് . കഴിഞ്ഞ വർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയിലെത്തി. അതായത് ഏറ്റവും അധികം ആളുകളുണ്ടായിരുന്ന ചൈനയേക്കാൾ 3 ലക്ഷത്തിനടത്ത് ജനങ്ങൾ ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ടെന്ന് അർഥം.

നിലവിൽ 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യ. 2022 ൽ ഇത് 144.85 കോടിയായിരുന്നു. ചൈനയുടെ ജനസംഖ്യയിൽ കുറവുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ 2022 ൽ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഒരു വർഷം കൊണ്ട് ഇന്ത്യയിൽ 2 ലക്ഷത്തിലധികം ആളുകളുടെ വർധനവാണ് ഉണ്ടായത്.

പുതിയ കണക്കുകളനുസരിച്ച് ജനസംഖ്യയിലെ 68 ശതമാനവും 15 നും 64 നും ഇടയിൽ പ്രായമുള്ള തൊഴിലെടുക്കാൻ ശേഷി ഉള്ളവരാണ്. റിപ്പോർട്ടനുസരിച്ച് ജനനനിരക്ക് 2 തരത്തിലാണ്. ശരാശരി ആയുർദൈർഘ്യം പുരുഷന്മാർക്ക് 71 ഉം സ്ത്രീകൾക്ക് 74 ഉം ആണെന്നും ലോകമെമ്പാടുമുള്ള ജനസംഖ്യ 800 കോടിയിൽ എത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.