ബംഗ്ലാദേശിൽ കലാപം; 1000 ഇന്ത്യൻ വിദ്യാർഥികൾ തിരിച്ചെത്തി

നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ആവശ്യമെങ്കിൽ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിൽ കലാപം; 1000 ഇന്ത്യൻ വിദ്യാർഥികൾ തിരിച്ചെത്തി
Updated on

ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം രൂക്ഷമായ സാഹചര്യത്തിൽ 1000 ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.ഇനിയും 4000 വിദ്യാർഥികളോളം ബംഗ്ലാദേശിൽ ഉണ്ട്. ഇവരുമായി നിരന്തരമായി സമ്പർക്കം പുലർത്തുന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ആവശ്യമെങ്കിൽ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശിൽ നിലവിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ഫ്ലൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.

സർക്കാർ ജോലിയിലെ ക്വോട്ട സിസ്റ്റം നവീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധമാണ് കലാപമായി മാറിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.