ചാർധാം തീർഥാടനത്തിനിടെ റീൽസ് വേണ്ട; ക്ഷേത്രങ്ങളുടെ 50 മീറ്റർ ചുറ്റളവിലാണ് വിലക്ക്

ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യം ഉള്ളതിനാലാണ് പൊലീസിന്‍റെ നടപടി.
ചാർധാം തീർഥാടനത്തിനിടെ റീൽസ് വേണ്ട
ചാർധാം തീർഥാടനത്തിനിടെ റീൽസ് വേണ്ട
Updated on

ഡെറാഡൂൺ: ആറുമാസം നീണ്ട ഇവേളക്കു ശേഷം ബദ്രിനാഥ് ക്ഷേത്രം തുറന്നതോടെ ഉത്തരാഖണ്ഡിലെ വിഖ്യാതമായ ചാർധാം തീർഥാടനത്തിന് തുടക്കമായി. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദ്രിനാഥ് എന്നിവ ഉൾപ്പെടുന്നതാണ് ചാർധാം തീർഥാടനം. എന്നാൽ ചാർധാം തീർഥാടനത്തിൽ റീൽസ് ഷൂട്ടിങ് വിലക്കിയിരിക്കുകയാണ് പൊലീസ്. ക്ഷേത്രത്തിലെത്തുന്നവർ അതിസാഹസികമായും മറ്റു വിഡിയോ ഷൂട്ട് ചെയ്യുന്നതിനാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യം ഉള്ളതിനാലാണ് പൊലീസിന്‍റെ നടപടി.

നാലു ക്ഷേത്രങ്ങളുടെയും 50 മീറ്റർ ചുറ്റളവിൽ റീൽസും വിഡിയോയുമൊന്നും വേണ്ടെന്നാണ് പൊലീസ് നിർദേശം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കും.

തീർഥയാത്ര ആരംഭിച്ച് വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 11 തീർഥാടകരാണ് മരണപ്പെട്ടത്.

Trending

No stories found.

Latest News

No stories found.