ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന റിപ്പോർട്ടുകൾ തള്ളി രഹസ്യാന്വേഷണ ഏജൻസികൾ

പാക്കിസ്ഥാനിലെ ഒരു യുട്യൂബറാണു ദാവൂദ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിലാണെന്നു റിപ്പോർട്ട് ചെയ്തത്.
ദാവൂദ് ഇബ്രാഹിം
ദാവൂദ് ഇബ്രാഹിം
Updated on

ന്യൂഡൽഹി: കറാച്ചിയിൽ പാക് ചാരസംഘടനയുടെ സംരക്ഷണത്തിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ തള്ളി രഹസ്യാന്വേഷണ ഏജൻസികൾ.

ദാവൂദ് മരിച്ചിട്ടില്ലെന്നും ആരോഗ്യവാനായി ജീവിച്ചിരിക്കുന്നുണ്ടെന്നും ഇയാളുടെ അടുത്ത കൂട്ടാളി ഛോട്ടാ ഷക്കീലും പറഞ്ഞു.

"ദാവൂദ് ജീവിച്ചിരിക്കുന്നുണ്ട്. ആരോഗ്യവാനാണ്. വ്യാജ വാർത്തകൾ കണ്ട് ഞാനും ഞെട്ടി. ഞാൻ ഇന്നു കൂടി പലതവണ അയാളെ കണ്ടു''- ഛോട്ടാ ഷക്കീൽ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. പാക്കിസ്ഥാനിലെ ഒരു യുട്യൂബറാണു ദാവൂദ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിലാണെന്നു റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാനിൽ രണ്ടു ദിവസമായി ഇന്‍റർനെറ്റ് സേവനങ്ങൾ ഭാഗികമായി നിർത്തിയിരിക്കുന്നത് ഇതുമൂലമാണെന്നും ഇയാൾ പറഞ്ഞിരുന്നു.

ഇതിനിടെ, ദാവൂദ് മരിച്ചെന്ന കുറിപ്പുമായി കാവൽ പ്രധാനമന്ത്രി അൻവർ ഉൽ ഹഖ് കാകറിന്‍റെ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിന്‍റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചതോടെ രാജ്യാന്തര മാധ്യമങ്ങളും സ്ഥിരീകരിക്കാത്തതെന്ന വിശദീകരണത്തോടെ റിപ്പോർട്ട് പങ്കുവച്ചു. എന്നാൽ, കാകറിന്‍റെ പേരിലുള്ള അക്കൗണ്ട് വ്യാജമെന്നു പിന്നീട് തെളിഞ്ഞു.

Trending

No stories found.

Latest News

No stories found.