സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്

വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുൾപ്പടെ 1800 അതിഥികളെയാണ് സ്വാതന്ത്രദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്
Indian Flag
Indian Flag
Updated on

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷ വർധിപ്പിച്ച് രാജ്യം. ചെങ്കോട്ടയിൽ മെയ്തെയ് - കുക്കി വിഭാ​ഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയത്. പ്രധാന നഗരങ്ങളിലെല്ലാം പരിശോധന ശക്തമാണ്.

വിവിധ അർദ്ധസൈനിക വിഭാ​ഗങ്ങളുടെ നിരീക്ഷണം നടത്തുന്നുണ്ട്. ന​ഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.

72-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തിനായി രാജ്യം തയാറെടുത്തു കഴിഞ്ഞു. പ്രധാനമന്ത്രിയുൾപ്പടെ പങ്കെടുക്കുന്ന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിലോ, സമീപത്തോ മണിപ്പൂരിൽനിന്നുള്ള മെയ്തെയ് - കുക്കി വിഭാ​ഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാ​ഗം മുന്നറിയിപ്പു നൽകുന്നു. പതിനായിരത്തിലധികം സുരക്ഷാ ജീവനക്കാരെയാണ് ചെങ്കോട്ടയിൽ വിന്യസിച്ചിരിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുൾപ്പടെ 1800 അതിഥികളെയാണ് സ്വാതന്ത്രദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അതിർത്തിയിലെ റോഡ് നിർമ്മിച്ച തൊഴിലാളികളും പുതിയ പാർലമെന്‍റ് നിർമാണ തൊഴിലാളികളും നെയ്തുകാരും ഇത്തവണ അതിഥികളായെത്തും. മണിപ്പൂരിന് പിന്നാലെ ഹരിയാനയിലും സംഘർഷം നടന്ന പശ്ചാത്തലത്തിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനുള്ള നിർദേശം നല്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.