ആദ്യത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ 2 ന്

378 കോടി രൂപയാണ് ആദ്യയാന്‍ ദാത്യത്തിന് ചെലവായി കണക്കൂട്ടുന്നത്
ആദ്യത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ 2 ന്
Updated on

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 പേടകം സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് പകൽ 11.50 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

സൂര്യനെ നിരീക്ഷിക്കുകയും ബഹിരാകാശത്ത് സൂര്യന്‍റെ പ്രവർത്തനം മൂലമുണ്ടാകുന്ന കാര്യങ്ങൾ പഠിക്കുകയാണ് പ്രധാന ല‍ക്ഷ്യം. ക്രോമോസ്ഫെരിക്, കൊറോണൽ താപനം, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോൺ മാസ് എജക്ഷനുകളു‌ടെയും തുടക്കം എന്നിവയുടെ പഠനവും ഇതിലൂടെ ലക്ഷ്യമിടുന്നു. സൂര്യന്‍റെ മുകൾ ഭാഗം ചൂടാകുന്നതുവഴി ഉണ്ടാകുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും പഠിക്കും. 378 കോടി രൂപയാണ് ആദ്യയാന്‍ ദാത്യത്തിന് ചെലവായി കണക്കൂട്ടുന്നത്. ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയ ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ സൂര്യനെക്കുറിച്ചുള്ള പഠനം ഊർജിതമാക്കുന്നത്.

Trending

No stories found.

Latest News

No stories found.