ചംപായ് സോറനെ ഗവർണർ വിളിച്ചില്ല: ത്സാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറി നീക്കം; എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റും

ജെഎംഎം-കോണ്‍ഗ്രസ് മുന്നണിയിലെ എല്ലാ എംഎല്‍എമാരേയും ഹൈദരാബാദിലേക്ക് മാറ്റാനാണ് നീക്കം
ചംപായ് സോറനെ ഗവർണർ വിളിച്ചില്ല: ത്സാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറി നീക്കം; എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റും
Updated on

റാഞ്ചി: ഭൂമി ഇടപാട് കേസിൽ ത്സാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റു ചെയ്തതിനു പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നീക്കം. പുതിയ മുഖ്യമന്ത്രിയായി ജെഎംഎം നിർദേശിച്ച ചംപായ് സോറനെ സർക്കാർ രൂപീകരണത്തിനായി ഗവർണർ ഇതുവരെ വിളിച്ചിട്ടില്ല. ബിജെപി നേതാക്കളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമത്തിലാണെന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. ഇതിനിടെ ഭരണകക്ഷി എംഎൽഎമാരെ സംസ്ഥാനത്തു നിന്നും നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ജെഎംഎം-കോണ്‍ഗ്രസ് മുന്നണിയിലെ എല്ലാ എംഎല്‍എമാരേയും ഹൈദരാബാദിലേക്ക് മാറ്റാനാണ് നീക്കം. ഇതിനായി രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തതായി ജെഎംഎം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഇതിനിടെ തങ്ങളെ പിന്തുണയ്ക്കുന്ന മുഴുവന്‍ എംഎല്‍എമാരുമായി രാജ്ഭവനില്‍ എത്താമെന്ന് അറിയിച്ച് ചംപായ് സോറന്‍ ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 5.30ന് ഗവര്‍ണര്‍ സമയം അനുവദിച്ചതായാണ് വിവരം.

Trending

No stories found.

Latest News

No stories found.