സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവംബർ 11ന്

51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കുന്നത്.
Justice Sanjiv Khanna appointed as CJI
Sanjiv Khanna | DY Chandrachood
Updated on

ന്യൂഡൽഹി: രാജ്യത്തിന്‍റെ അമ്പത്തൊന്നാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബർ 10ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലാണു നിയമനം.

നവംബർ 11ന് ജസ്റ്റിസ് ഖന്ന സത്യപ്രതിജ്ഞ ചെയ്യും. 65 വയസാണു വിരമിക്കൽ പ്രായം. അതിനാൽ, 2025 മേയ് 13 വരെയേ ജസ്റ്റിസ് ഖന്നയ്ക്ക് തൽസ്ഥാനത്തു തുടരാനാകൂ. സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കുന്നത്.

പിൻഗാമിയായി അടുത്ത ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേര് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിന് നേരത്തെ ശുപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീം കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് സഞ്ജീവ് ഖന്ന.

Trending

No stories found.

Latest News

No stories found.