റേഷൻ അഴിമതിക്കേസ്: ജ്യോതിപ്രിയ മല്ലിക്കിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കി ബംഗാൾ സർക്കാർ

കഴിഞ്ഞ വർഷം ഒക്റ്റോബറിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് മല്ലിക്കിനെ കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്തത്.
ജ്യോതിപ്രിയ മല്ലിക്
ജ്യോതിപ്രിയ മല്ലിക്
Updated on

കോൽക്കൊത്ത: കോടിക്കണക്കിനു രൂപയുടെ റേഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ജ്യോതിപ്രിയ മല്ലിക്കിനെ പശ്ചിമ ബംഗാൾ സർക്കാർ മന്ത്രി സ്ഥാനത്തു നിന്ന് നീക്കി. മല്ലിക് കൈകാര്യം ചെയ്തിരുന്ന വനംവകുപ്പിന്‍റെ ചുമതല ബിർബാഹ ഹാൻസ്ഡയ്ക്കും പബ്ലിക് എന്‍റർപ്രൈസസ് ചുമതല പാർഥ ഭൗമിക്കിനും കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശാനുസരണമാണ് പുതിയ നീക്കം.

കഴിഞ്ഞ വർഷം ഒക്റ്റോബറിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് മല്ലിക്കിനെ കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെത്തുടർന്ന് ബംഗാളിൽ ഇതു രണ്ടാമത്തെ മന്ത്രിയെയാണ് പദവിയിൽ നിന്ന് നീക്കം ചെയ്യുന്നത്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.