ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങും; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ആപത്തെന്ന് കമൽ ഹാസൻ

'ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങും. ഒരു വിഷയത്തിലേക്ക് മാത്രം തെരഞ്ഞെടുപ്പ് ചുരുങ്ങും'
kamal haasan against one nation one election scheme
Kamal Haasan
Updated on

ചെന്നൈ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. പദ്ധതി രാജ്യത്തിന് ആപത്താണ്, വിവിധ രാജ്യങ്ങളിലെ സംഭവങ്ങൾ അതിന് ഉദാഹരണമാണ്. രാജ്യത്ത് ഒരു പേര് മാത്രം ഉയർന്ന് വരാൻ പദ്ധതി കാരണമാകും. ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങും. ഒരു വിഷയത്തിലേക്ക് മാത്രം തെരഞ്ഞെടുപ്പ് ചുരുങ്ങും. ഇന്ത്യക്ക് ഈ ആശയം ആവശ്യമില്ലെന്നും കമലഹാസൻ പറഞ്ഞു.

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്. കേന്ദ്രനീക്കത്തിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.