മധ്യപ്രദേശിൽ കമൽനാഥിന്‍റെ കസേര തെറിച്ചു; ജിത്തു പട്വാരി കോൺഗ്രസ് അധ്യക്ഷൻ

പ്രതിപക്ഷ നേതാവായി ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഉമങ് സിംഗാറിനെയും നിയമിച്ചു
കമൽനാഥും ജിത്തു പട്വാരിയും.
കമൽനാഥും ജിത്തു പട്വാരിയും.
Updated on

ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ സംസ്ഥാനത്തെ പാർട്ടിയിൽ അഴിച്ചുപണിയുമായി കോൺഗ്രസ്. മുതിർന്ന നേതാവ് കമൽനാഥിനെ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി. ജിത്തു പട്വാരി എംഎൽഎയാണ് പുതിയ പിസിസി അധ്യക്ഷൻ.

പ്രതിപക്ഷ നേതാവായി ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഉമങ് സിംഗാറിനെ നിയമിച്ചു. ഹേമന്ത് കടാരെയാണ് പ്രതിപക്ഷ ഉപനേതാവ്. പിസിസി അധ്യക്ഷൻ കൂടിയായ കമൽനാഥിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാണു കോൺഗ്രസ് തെരഞ്ഞെടുപ്പ് നേരിട്ടത്. എന്നാൽ, 230 അംഗ നിയമസഭയിൽ 66 സീറ്റുകൾ മാത്രമേ കോൺഗ്രസിന് ലഭിച്ചുള്ളൂ.

Trending

No stories found.

Latest News

No stories found.