കനയ്യ ലാൽ വധം: പ്രതിക്ക് ഉപാധികളോടെ ജാമ്യം

തെളിവുകൾ ഹാജരാക്കാൻ എൻഐഎയ്ക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണു കോടതിയുടെ നടപടി.
Kanhaiya Lal murder case: Rajasthan HC grants bail to one of the accused
കനയ്യ ലാൽ വധം: പ്രതിക്ക് ഉപാധികളോടെ ജാമ്യം
Updated on

ജയ്പുർ: രാജ്യത്തെ നടുക്കിയ കനയ്യലാൽ കൊലക്കേസിൽ പ്രതി ജാവേദിന് രാജസ്ഥാൻ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2 ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും 1 ലക്ഷം രൂപയുടെ ആൾജാമ്യവും നൽകണമെന്ന ഉപാധിയോടെയാണ് മോചനം. കനയ്യ ലാൽ വധിക്കപ്പെടുന്നതിനു മുൻപ് പ്രദേശത്ത് നിരീക്ഷണം നടത്തി പ്രധാന പ്രതി റിയാസ് അൻസാരിക്ക് വിവരം കൈമാറിയെന്നതാണ് ജാവേദിനെതിരായ കുറ്റം. ജാവേദിന്‍റെ ഫോൺ രേഖകളുൾപ്പെടെ തെളിവുകൾ ഹാജരാക്കാൻ എൻഐഎയ്ക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണു കോടതിയുടെ നടപടി.

മുഖ്യ പ്രതി റിയാസിനെ കനത്ത സുരക്ഷയിൽ ജവഹർലാൽ നെഹ്റു ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചിരുന്നു. പിന്നാട് അജ്മീറിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി.

ബിജെപി മുൻ വക്താവ് നൂപുർ ശർമ പ്രവാചകനെതിരേ നടത്തിയ പരാമർശത്തെ സമൂഹമാധ്യമത്തിൽ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഐഎസ് അനുകൂലികളായ റിയാസ് അൻസാരിയും സംഘവും തയ്യൽക്കാരനായ കനയ്യ ലാലിനെ തലവെട്ടി കൊലപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.