മദ്യത്തിന് വില ഏറ്റവും കൂടുതൽ കർണാടകയിൽ

ബിയർ വിലയുടെ കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തേക്ക് കർണാടക ഉയരും
മദ്യപാനം ആരോഗ്യത്തിനു ഹാനികരം.
മദ്യപാനം ആരോഗ്യത്തിനു ഹാനികരം.Image by Freepik
Updated on

ബംഗളൂരു: ബജറ്റിൽ 20% നികുതി വർധിപ്പിച്ചതോടെ മദ്യത്തിന്‍റെ പ്രീമിയം ബ്രാൻഡുകൾക്ക് ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനമായ കർണാടക മാറി. വില കുറഞ്ഞ മദ്യത്തിന് ഇതര സംസ്ഥാനങ്ങളിലേതിനെക്കാൾ കർണാടകയിൽ വില കുറവാണെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുമ്പോഴും, ലിറ്ററിന് 450 രൂപയിൽ താഴെ വില വരുന്നവയ്ക്കു മാത്രമാണിത്.

ബിയറിന്‍റെ വിലയുടെ കാര്യത്തിലും വലിയ വർധനയാണ് ബജറ്റിൽ നിർദേശിച്ചിരിക്കുന്നത്. ഇതു പ്രാബല്യത്തിൽ വരുന്നതോടെ ബിയർ വിലയുടെ കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തേക്ക് കർണാടക ഉയരും. തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്, ഡൽഹി രണ്ടാമതും.

കർണാടകയിൽ മദ്യത്തിന്‍റെ ബ്രാൻഡുകൾ വിലയുടെ അടിസ്ഥാനത്തിൽ 18 സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ലിറ്ററിന് 15,000 രൂപയ്ക്കു മുകളിൽ വരുന്നവയാണ് ഏറ്റവും മുകളിലുള്ള സ്ലാബ്. ഇവയിൽ ഏറ്റവും താഴത്തെ സ്ലാബിൽ മാത്രമാണ് നിലവിൽ അയൽ സംസ്ഥാനങ്ങളിലേതിനെക്കാൾ കുറഞ്ഞ വില നിലവിലുള്ളത്.

അതേസമയം, താഴ്ന്ന സ്ലാബുകളിലുള്ള മദ്യമാണ് സംസ്ഥാനത്തെ മദ്യ ഉപഭോഗത്തിന്‍റെ 78 ശതമാനവും എന്നും, അതിനാൽ വില വർധന 'സാധാരണക്കാരെ' കാര്യമായി ബാധിക്കില്ലെന്നുമാണ് എക്സൈസ് വകുപ്പ് വാദിക്കുന്നത്. ഉയർന്ന സ്ലാബുകളിൽ വരുന്ന മദ്യം വാങ്ങുന്നത് 5% പേർ മാത്രമാണെന്നും ഇവർ പറയുന്നു.

Trending

No stories found.

Latest News

No stories found.