ഒറ്റനോട്ടത്തിൽ ഷാമ്പൂ..! വിശദ പരിശോധനയിൽ കണ്ടെത്തിയത് 20 കോടിയുടെ ലിക്വിഡ് കൊക്കെയ്ൻ; യുവതി അറസ്റ്റിൽ

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു
20 കോടിയുടെ ലിക്വിഡ് കൊക്കെയ്‌നുമായി കെനിയൻ യുവതി മുംബൈയിൽ  അറസ്റ്റിൽ
20 കോടിയുടെ ലിക്വിഡ് കൊക്കെയ്‌നുമായി കെനിയൻ യുവതി മുംബൈയിൽ അറസ്റ്റിൽ
Updated on

മുംബൈ: നെയ്‌റോബിയിൽ നിന്നെത്തിയ കെനിയൻ യുവതിയിൽ നിന്ന് 20 കോടി രൂപ വിലമതിയ്ക്കുന്ന കൊക്കൈൻ പിടികൂടി. ഷാംപൂ, ലോഷൻ കുപ്പികളിൽ ദ്രാവക രൂപത്തിലാക്കി മാറ്റിയായിരുന്നു നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറയുന്നു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് മുംബൈയിലേത്തിയ വനിതാ യാത്രക്കാരിയെ ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞ് വിശദമായ പരിശോധന നടത്തുകയായിരുന്നു. യുവതി കൊണ്ടുവന്ന ബാഗ് പരിശോധിച്ചപ്പോൾ അതിനുള്ളിലായിരുന്നു സംശയകരമായ 2 ഷാമ്പൂ, ലോഷൻ ബോട്ടിലുകൾ ഉണ്ടായിരുന്നത്.

ഇതിനുള്ളിൽ 1983 ഗ്രാം ദ്രാവകമായിരുന്നു നിറച്ചിരുന്നത്. ശാസ്ത്രീയ പരിശോധനയിൽ ഇതിൽ കൊക്കൈൻ മയക്കുമരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തി. പിടിക്കപ്പെടാനുള്ള സാധ്യത തീരെ ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറയുന്നു. യാത്രക്കാരിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യുവതിക്ക് ആരാണ് മയക്കുമരുന്ന് നൽകിയത് ഇവിടെ ആർക്ക് വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നതടക്കം അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.