ലക്ഷദ്വീപിലെ കുടുയൊഴിപ്പിക്കൽ: ഈ മാസം 19 വരെ ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ

വിവിധ ദ്വീപുകളിലായി 575.75 ഹെക്ടര്‍ ഭൂമിയാണ് ദ്വീപ് ഭരണകൂടം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നത്.
Kerala High Court stays eviction of Lakshadweep Pandaram land till July 19
ലക്ഷദ്വീപിലെ കുടുയൊഴിപ്പിക്കൽ: ഈ മാസം 19 വരെ ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേfile
Updated on

കൊച്ചി: ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നുള്ള കുടിയൊഴിപ്പിക്കലിന് താല്‍ക്കാലിക സ്റ്റേ. ഈ മാസം 19 വരെ കുടിയൊഴിപ്പിക്കല്‍ ഹൈക്കോടതി തടഞ്ഞു. ജെഡിയു അധ്യക്ഷന്‍ ഡോക്ടര്‍ മുഹമ്മദ് സാദിഖ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി ഈ മാസം 19ന് വീണ്ടും പരിഗണിക്കും. കാര്‍ഷികാവശ്യങ്ങള്‍ക്കായി ലീസിന് നല്‍കിയ പണ്ടാരം ഭൂമി തിരികെ അടിയന്തരമായി തിരിച്ചു പിടിക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. വിവിധ ദ്വീപുകളിലായി 575.75 ഹെക്ടര്‍ ഭൂമിയാണ് ദ്വീപ് ഭരണകൂടം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി കണ്ടെത്താന്‍ വേണ്ടി എന്നാണ് വിശദീകരണം.

കവരത്തി, ആന്ത്രോത്ത്, കല്‍പേനി തുടങ്ങിയ വിവിധ ദ്വീപുകളിലാണ് പണ്ടാര ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍വേ നടപടികളുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒന്നടങ്കം ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പൊലീസ് സംരക്ഷണത്തില്‍ സര്‍വേ നടപടികളുമായി മുന്നോട്ടുപോയെങ്കിലും പ്രതിഷേധം ശക്തമായി.

ജന്മം ഭൂമിയും, പണ്ടാരം ഭൂമിയും എന്നിങ്ങനെ രണ്ട് തരം ഭൂമികള്‍ ആണ് ലക്ഷദ്വീപില്‍ ആകെ ഉള്ളതെന്നും, ഇതില്‍ പണ്ടാരം ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതാണെന്നും ഉത്തരവിന്‍റെ പല ഭാഗങ്ങളിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്. കൃഷിക്കും മറ്റുമായി പണ്ടാരം ഭൂമി ജനങ്ങള്‍ക്ക് ലീസിന് നല്‍കിയതാണെന്നും ഉടമസ്ഥാവകാശം നല്‍കിയിട്ടില്ലെന്നും ജില്ലാ കലക്ടറുടെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ ഭൂമി തിരിച്ചുപിടിക്കാമെന്നും ഉത്തരവിലുണ്ട്. റോഡ്, ആശുപത്രികള്‍, സ്കൂളുകള്‍, തുറമുഖ നവീകരണം, ടൂറിസം തുടങ്ങി നിരവധി വികസന പദ്ധതികള്‍ ലക്ഷദ്വീപ് ഭരണകൂടം തുടങ്ങുകയാണെന്നും ഇതിന് വേണ്ടി പ്രസ്തുത ഭൂമികള്‍ തിരിച്ചുപിടിക്കുകയാണെന്നുമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ വാദം. എന്നാല്‍ തിരിച്ചുപിടിക്കുന്ന ഭൂമിക്ക് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലെന്നത് ദ്വീപുവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.