മുംബൈ: കേരളം, കർണാടക, ഗോവ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളുടെ തീരദേശങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത. രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്തുള്ള ഈ സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളം, ഗോവ സംസ്ഥാനങ്ങളിൽ വിവിധ മേഖലകളിൽ സ്കൂളുകൾ അതതു ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു.
കേരളത്തിലും ഗോവയിലും കർണാടകുംയ വരും ദിവസങ്ങളിൽ 20 സെന്‍റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. മഹാരാഷ്‌ട്രയിൽ സത്താര, കോലാപുർ, സിന്ധ്ദുർഗ്, രത്നഗിരി ജില്ലകളിലായിരിക്കും മഴ ഏറ്റവും ശക്തമാകുക. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ, മുംബൈയിലും പാൽഘറിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹിയിലും മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പുകളില്ല.