കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേ ഭാരതെത്തുന്നത്
വന്ദേ ഭാരത് ട്രെയിൻ.
വന്ദേ ഭാരത് ട്രെയിൻ.
Updated on

ചെന്നൈ: കേരളത്തിന് ഓണ സമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി റിപ്പോർട്ട്. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരതിന്‍റെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വൈകിട്ട് മംഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാമത്തെ വന്ദേ ഭാരതിന് രണ്ട് റൂട്ടുകൾ പരിഗണനയിലുണ്ട്. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണയിൽ. ദക്ഷിണ റെയിൽവേ ബോർഡാണ് റൂട്ട് പരിഗണിക്കുന്നത്.

രണ്ടാമത്തെ വന്ദേ ഭാരത് തിരുവനന്തപുരം-കാസർഗോഡിന്‍റെ എതിർദിശയിലായിരിക്കുമെന്ന് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും കാസർഗോഡ് അറ്റക്കുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ മംഗളൂരുവിൽ നിന്നാണ് സർവീസ് തുടങ്ങാൻ സാധിക്കുക. കോട്ടയം വഴി 634 കീലോമീറ്ററാണ് ദൂരം. നിലവിൽ ഈ ദൂരം പിന്നിടാൻ ട്രെയിനുകൾ 11 മുതൽ 15 മണിക്കൂറുകൾ എടുക്കുന്നുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരതെത്തുന്നത്. തിരുവനന്തപുരം -കാസർഗോഡ് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവ്വീസെന്നാണ് റെയിൽ വേ പറയുന്നത്. വൈദ്യൂതികരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.