ഡൽഹി മെട്രൊ സ്റ്റേഷന്‍റെ ചുവരിൽ പ്രത്യക്ഷപ്പെട്ട ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം.
ഡൽഹി മെട്രൊ സ്റ്റേഷന്‍റെ ചുവരിൽ പ്രത്യക്ഷപ്പെട്ട ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം.

ജി20 ഉച്ചകോടിക്കു മുൻപ് ഡൽഹി മെട്രൊ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ മുദ്രാവാക്യം

അഞ്ച് സ്റ്റേഷനുകളുടെ ചുവരുകളിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്
Published on

ന്യൂഡൽഹി: ജി20 ഉച്ചകോടി നടക്കാനിരിക്കെ വൻ സുരക്ഷാ സന്നാഹങ്ങൾക്കു നടുവിൽ ഡൽഹി മെട്രൊ സ്റ്റേഷന്‍റെ ചുവരിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടു.

നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയാണ് ഇതിനു പിന്നിലെന്നും, അഞ്ച് സ്റ്റേഷനുകളിൽ മുദ്രാവാക്യം എഴുതിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.

എസ്എഫ്ജെ തന്നെയാണ് മെട്രൊ സ്റ്റേഷൻ ചുവരുകളിൽ മുദ്രാവാക്യം എഴുതിയിരിക്കുന്നതിന്‍റെ വീഡിയോ ആദ്യം പുറത്തുവിട്ടത്. ശിവാജി പാർക്ക് മുതൽ പഞ്ചാബി ബാഗ് വരെ വിവിധ സ്റ്റേഷനുകളിൽ എസ്ജെഎഫ് പ്രവർത്തകരുടെ സാന്നിധ്യമുണ്ടായിരുന്നതായും ഡൽഹി പൊലീസ്.