ആരോഗ്യ പ്രശ്നങ്ങൾ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ഖുശ്ബു

Khushbu opts out of BJP's election campaigning
Khushbu opts out of BJP's election campaigning
Updated on

ചെന്നൈ: ആരോഗ്യപരമായ കാരണങ്ങളാൽ പ്രചാരണരംഗത്തു നിന്നു പിന്മാറുകയാണെന്നു ബിജെപി നേതാവും നടിയുമായി ഖുശ്ബു സുന്ദർ. ഇക്കാര്യം പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ അറിയിച്ചെന്നും ഖുശ്ബു പറഞ്ഞു. 2019ൽ നട്ടെല്ലിന്‍റെ ഏറ്റവും താഴെയുള്ള കശേരുവിന് പരുക്കേറ്റിരുന്നു. 5 വർഷമായി ഇതിന്‍റെ വേദന അലട്ടുന്നുണ്ടെങ്കിലും അവഗണിച്ച് പൊതുരംഗത്ത് തുടർന്നു. എന്നാൽ, തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായതോടെ സ്ഥിതി വഷളായി. അടിയന്തരമായി വിശ്രമം വേണമെന്നു ഡോക്റ്റർമാർ നിർദേശിച്ചെന്നും ഖുശ്ബു. തുടർച്ചയായ യാത്രകളും ഏറെനേരം ഇരിക്കുന്നതും പ്രചാരണത്തിൽ ഒഴിവാക്കാനാവില്ല. ഇതു പാടില്ലെന്നു ഡോക്റ്റർമാർ നിർദേശിച്ചെന്നും ഖുശ്ബു.

Trending

No stories found.

Latest News

No stories found.