പറ്റ്ന: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ ബോട്ട് അപകടം. ബാഗ്‌മതി നദിയിലെ മധുപുർ ഘട്ടിനടുത്ത് ബോട്ട് മുങ്ങിയതിനെത്തുടർന്ന് പതിനാല് കുട്ടികളെ കാണാതായിട്ടുണ്ട്.
സ്കൂളിലേക്കു പോകുകയായിരുന്ന 34 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇരുപതു പേരെ രക്ഷപെടുത്താൻ സാധിച്ചു.
രക്ഷാപ്രവർത്തനം തുടരുകയാണ്. ജില്ലാ മജിസ്ട്രേറ്റിനോട് നേരിട്ട് കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.