ഭൂ​ട്ടാ​ൻ രാ​ജാ​വ് കാ​മാ​ഖ്യ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി

അ​സ​മി​ന്‍റെ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലി​ലു​ള്ള ഗ​മോ​സ (തു​വാ​ല) ഭൂ​ട്ടാ​ൻ രാ​ജാ​വി​നു സ​മ്മാ​നി​ച്ചു.
ഭൂ​ട്ടാ​ൻ രാ​ജാ​വ് കാ​മാ​ഖ്യ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി
Updated on

ഗോ​ഹ​ട്ടി: മൂ​ന്നു ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭൂ​ട്ടാ​ൻ രാ​ജാ​വ് ജി​ഗ്മെ ഖേ​സ​ർ നം​ഗ്യാ​ൽ വാ​ങ്ചു​ക്ക് അ​സ​മി​ലെ പ്ര​ശ​സ്ത​മാ​യ കാ​മാ​ഖ്യ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി.

ഇ​ന്ന് രാ​വി​ലെ ലോ​ക്പ്രി​യ ഗോ​പി​നാ​ഥ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ വാ​ങ്ചു​ക്കി​നെ അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. അ​സ​മി​ന്‍റെ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലി​ലു​ള്ള ഗ​മോ​സ (തു​വാ​ല) ഭൂ​ട്ടാ​ൻ രാ​ജാ​വി​നു സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന് ഗോ​ഹ​ട്ടി​യി​ലെ നി​ലാ​ച​ൽ മ​ല​യി​ലു​ള്ള കാ​മാ​ഖ്യ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ വാ​ങ്ചു​ക്കി​ന് ക്ഷേ​ത്രം അ​ധി​കൃ​ത​രും പൂ​ജാ​രി​മാ​രും അ​സം ടൂ​റി​സം മ​ന്ത്രി ജ​യ​ന്ത മ​ല്ല ബ​റു​വ​യും ചേ​ർ​ന്ന് വ​ര​വേ​ൽ​പ്പു ന​ൽ​കി.

ബു​ദ്ധ പാ​ര​മ്പ​ര്യ​ത്തി​ലു​ള്ള മ​ഞ്ഞ വ​സ്ത്രം ധ​രി​ച്ച വാ​ങ്ചു​ക്ക് ക്ഷേ​ത്ര​ത്തി​ൽ തൊ​ഴു​തു പ്ര​ദ​ക്ഷി​ണം വ​ച്ച​ശേ​ഷം വി​ള​ക്ക് തെ​ളി​ച്ചു. കു​ടും​ബ​ത്തോ​ടൊ​പ്പം വീ​ണ്ടും വ​രു​മെ​ന്നു പ​റ​ഞ്ഞാ​ണ് നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​ര​ൻ വാ​ങ്ചു​ക്ക് മ​ട​ങ്ങി​യ​ത്. ഇ​ന്നും അ​സ​മി​ൽ തു​ട​രു​ന്ന വാ​ങ്ചു​ക്ക് നാ​ളെ ഡ​ൽ​ഹി​യി​ലെ​ത്തും.

Trending

No stories found.

Latest News

No stories found.