ഐസ്വാൾ: മിസോറം മുഖ്യമന്ത്രിയായി സോറം പീപ്പിൾസ് മൂവ്മെന്‍റ് നേതാവ് ലാൽഡുഹോമ അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. 11 മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
മുൻ മുഖ്യമന്ത്രി സോറംതാംങ്കയും മുറ്റു പാർട്ടി നേതാക്കളും സന്നിഹിതരായിരുന്നു. 40 അംഗങ്ങളുള്ള മിസോറം നിയമസഭയിൽ മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാണുള്ളത്. മിസോറമിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസോ എഎൻഎഫോ അല്ലാത്ത മറ്റൊരു പാർട്ടി അധികാരത്തിലേറുന്നത്.
2019ൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്ത പീപ്പിൾസ് മൂവ്മെന്‍റ് 27 സീറ്റുകൾ നേടിയാണ് അധികാരത്തിലേറിയിരിക്കുന്നത്.