ജോലിക്ക് ഭൂമി അഴിമതി: ലാലുവിനും റാബ്റിക്കും തേജസ്വിക്കും ജാമ്യം

ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
ലാലു പ്രസാദ് യാദവ്,  റാബ്റി ദേവി, തേജസ്വി യാദവ്
ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, തേജസ്വി യാദവ്
Updated on

ന്യൂഡൽഹി: റെയിൽവേ ജോലിക്ക് പകരം ഭൂമി വാങ്ങി അഴിമതി നടത്തിയെന്ന കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകനും ബിഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവർക്ക് ജാമ്യം നൽകി ഡൽഹി കോടതി. സമൻസ് പ്രകാരം മൂവരും കോടതിയിൽ ഹാജരായതിനു പിന്നാലെയാണ് സ്പെഷ്യൻ ജഡ്ജി ഗീതാഞ്ജലി ഗോയൽ ജാമ്യം നൽകിയത്.

2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവെ മന്ത്രിയായിരിക്കെ ഗ്രൂപ്പ് ഡി തസ്തികയിലുള്ള ജോലിക്ക് പകരം കൈക്കൂലിയായി ഭൂമി വാങ്ങിയെന്നാണ് കേസ്. 2022 മേയ് 18നാണ് സിബിഐ കേസെടുത്തത്.

ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.