ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായ പരിധി 16 വയസ് ? അഭിപ്രായമാരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ

പല രാജ്യങ്ങളിലും 18 വയസിൽ താഴെയുള്ളവരുമായുള്ള ലൈംഗിക ബന്ധത്തിന് അനുമതിയുണ്ടെങ്കിലും ഇന്ത്യയിൽ അത് കുറ്റകരമാണ്
ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായ പരിധി 16 വയസ് ? അഭിപ്രായമാരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ
Updated on

ന്യൂഡൽഹി: ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസിൽ നിന്നു 16 വയസാക്കി കുറയ്ക്കുന്നതു സംബന്ധിച്ച് അഭിപ്രായമാരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ. ഇക്കാര്യത്തിൽ കേന്ദ്ര വനിതാ ശിശു ക്ഷേമ കമ്മീഷനോട് നിയമ കമ്മീഷൻ അഭിപ്രായം തേടിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ 16 വയസു കഴിഞ്ഞ പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ പ്രണയത്തിലാവുകയും ഒളിച്ചോടുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ കോടതിയുടെ പരിഗണനയിൽ വരാറുണ്ട്. പല രാജ്യങ്ങളിലും 18 വയസിൽ താഴെയുള്ളവരുമായുള്ള ലൈംഗിക ബന്ധത്തിന് അനുമതിയുണ്ടെങ്കിലും ഇന്ത്യയിൽ അത് കുറ്റകരമാണ്.

ഇന്ത്യയിൽ ഇത്തരം കേസുകളിൽ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്യുക. ഈ സാഹചര്യത്തിൽ പ്രായ പരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക, മധ്യപ്രദേശ് കോടതികൾ നിയമ കമ്മീഷനോട് അഭിപ്രായമാരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ കമ്മീഷൻ ശിശുക്ഷേമ മന്ത്രാലയത്തിന് കത്തയച്ചത്.

ഇക്കാര്യത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷം റിപ്പോർട്ടു നൽകാമെന്നാണ് വനിത ശിശുക്ഷേമ വകുപ്പ് റിപ്പോർട്ടു നൽകിയത്.

Trending

No stories found.

Latest News

No stories found.