ബിഷ്ണോയിക്ക് അഭിമുഖത്തിനായി പൊലീസ് സ്റ്റേഷൻ സ്റ്റുഡിയോ ആക്കി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഗുണ്ടാ നേതാക്കൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതു വഴി കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നത്
lawrence bishnoi used Punjab Police station as tv studio for interview says hc
ലോറൻസ് ബിഷ്ണോയി
Updated on

ചണ്ഡീഗഡ്: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിക്ക് ടെലിവിഷൻ ചാനലിന്‍റെ അഭിമുഖത്തിനായി പൊലീസ് സ്റ്റേഷൻ വിട്ടു നൽകിയതിൽ രൂക്ഷമായി വിമർശനവുമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ. മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസാണ് ഒരു ഗുണ്ടാ നേതാവിന് അഭിമുഖത്തിനായി വിട്ടു നൽകിയതെന്നും ബിഷ്ണോയിക്ക് ഉപയോഗിക്കാനായി ഇലക്ട്രിക് വസ്തുക്കളും പൊലീസിന്‍റെ ഔദ്യോഗിക വൈഫൈ പാസ്‌വേർഡും പറഞ്ഞു നൽകിയെന്നും പ്രത്യേക ഡിജിപി (പഞ്ചാബ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ) പ്രബോധ് കുമാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ മറ്റ് കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ താൻ നേതൃത്വം നൽകുന്ന എസ്ഐടിക്ക് അധികാരമില്ലെന്ന് പ്രബോധ് കുമാർ വ്യക്തമാക്കിയതിനെ തുടർന്ന്, ജസ്റ്റിസുമാരായ അനുപീന്ദർ സിംഗ് ഗ്രെവാൾ, ലപിത ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

ഗുണ്ടാ നേതാക്കളും പൊലീസും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് ഇതിലൂടെ പുറത്തു വരുന്നത്. ഗുണ്ടാ നേതാക്കൾക്ക് ഇത്തരം സൗകര്യങ്ങൾ ചെയ്തു നൽകുന്നതുവഴി കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു. ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാനുള്ള എസ്ഐടിയുടെ തീരുമാനം പരിശോധിക്കുന്നതിനിടെയാണ് ബെഞ്ച് ഇത്തരം പരാമർശങ്ങൾ നടത്തിയത്.

2023 മാർച്ചിൽ പഞ്ചാബി ഗായകൻ ശുഭ്ദീപ് സിംഗ് സിദ്ധുവിന്‍റെ കൊലപാതകിയെന്ന് സംശയിക്കുന്ന ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം ഒരു വാർത്താ ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

Trending

No stories found.

Latest News

No stories found.