ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം, 39 പേർക്ക് പരുക്ക്

ജൂലൈ മാസത്തിൽ മാത്രം 71 പേരാണ് ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത്
lightning strikes in bihar death toll 25
ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണംRepresentative image
Updated on

പട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം. 39 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. ജൂലൈ മാസത്തിൽ മാത്രം 71 പേരാണ് ബിഹാറിൽ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

മധുബനി, ഔറംഗബാദ്, പട്ന ജില്ലകളിലാണു കൂടുതൽ മരണങ്ങൾ. നെൽപ്പാടങ്ങളിൽ പണിയെടുത്തു നിന്നവരും മഴയത്തു മരച്ചുവട്ടിൽ നിന്നവർക്കുമാണ് ഇടിമിന്നലേറ്റത്.

Trending

No stories found.

Latest News

No stories found.