റഡാറിൽ ലോറിയുടെ ലോക്കേഷൻ കണ്ടെത്തിയതായി സൂചന; രക്ഷാപ്രവർത്തനം ഊർജിതം

എത്ര താഴ്ചയിലാണ് ലോറിയെന്നോ പുറത്തേക്ക് എടുക്കണമെങ്കിൽ എത്ര സമയം വേണ്ടി വരുമെന്നോയുള്ള കാര്യത്തിൽ വിവരം ലഭ്യമല്ല
location of lorry in arjun was traveling found
റാഡറിൽ ലോറിയുടെ ലോക്കേഷൻ കണ്ടെത്തിയതായി സൂചന
Updated on

ബംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് അപകടത്തിൽപെട്ട് അർജുൻ അകപ്പെട്ട ലോറിയുടെ ലോക്കേഷൻ റഡാറിൽ കണ്ടെത്തിയതായി വിവരം. എത്ര താഴ്ചയിലാണ് ലോറിയെന്നോ പുറത്തേക്ക് എടുക്കണമെങ്കിൽ എത്ര സമയം വേണ്ടി വരുമെന്നോയുള്ള കാര്യത്തിൽ വിവരം ലഭ്യമല്ല.എൻഐടി സംഘം ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

ഇന്ന് രാവിലെ 6 മണിമുതൽ തെരച്ചിൽ ഊർജിതമാക്കിയിരുന്നു. അർജുനെ കാണാതായിട്ട് 5-ാം ദിവസമാണ് ഇന്ന്. കുടുംബവും സംസ്ഥാനവുമടക്കം വലിയ പ്രതീക്ഷയിലാണ് ഈ വഴിത്തിരിവിനെ കാണുന്നത്.

Trending

No stories found.

Latest News

No stories found.