ലോക്സഭയിലെ സുരക്ഷാ വീഴ്ച; ഡൽഹി പൊലീസിനോട് വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം

സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ 4 പേർ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്
സഭയിൽ നിന്നുള്ള ദൃശ്യങ്ങൾ
സഭയിൽ നിന്നുള്ള ദൃശ്യങ്ങൾ
Updated on

ന്യൂഡൽഹി: ലോക്സഭയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡൽഹി പൊലീസിൽ നിന്നും വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം. പാർലമെന്‍റിനകത്ത് രണ്ടു പേർ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്.  സന്ദർശന ഗാലറിയിൽ നിന്നും 2 പേർ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് എംപിമാരുടെ സീറ്റിന് മുകളിലൂടെ ഓടിയ സാ​ഗർ ശർമ എന്നയാൾ കളർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു.

സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ 4 പേർ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം.

അതേ സമ‍യം, പാർലമെന്‍റിനകത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ഇവർ പരിശോധിക്കുന്നുണ്ട്. കൂടാതെ സിആർപിഎഫ് ഡിജിയും പാർലമെന്‍റിലെത്തിയിട്ടുണ്ട്.

അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രം​ഗത്തെത്തി. ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ​ഖാർഗെ ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് ആരോപിച്ച് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപോയി.

Trending

No stories found.

Latest News

No stories found.