ചായക്കടയിലേക്ക് ലോറി പാഞ്ഞു കയറി; 5 ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം

മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽ പെട്ടത്
Representative Image
Representative Image
Updated on

തമിഴ്നാട്: തമിഴ്നാട്ടിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ 5 ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ പുതുക്കോട്ടയിലായിരുന്നു അപകടം.

മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽ പെട്ടത്. ഇവർ ചായകുടിക്കാനിറങ്ങിയ കടയിലേക്ക് ലോറി ഇടിച്ചു ക‍യറുകയായിരുന്നു. തിരുവള്ളൂർ സ്വദേശികളാണ് മരിച്ചതെന്നാണു വിവരം. ഇവരിൽ ഒരു സ്ത്രീയുമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Trending

No stories found.

Latest News

No stories found.